കോട്ടയം: ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റ്. കൊല്ലം അഞ്ചൽ താഴമേൽ ഭാഗത്ത് വൈകുണ്ടം വീട്ടിൽ പ്രദീപ് ജി. നമ്പൂതിരിയെയാണ് (37) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പേരൂർ സ്വദേശിയായ യുവാവിൽനിന്ന് 2021 മുതൽ പലതവണയായി 5,68,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഓൺലൈൻ സർവിസുകൾ നടത്തുന്ന സ്ഥാപനത്തിന്റെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫ്രാഞ്ചൈസികൾ യുവാവിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ഫ്രാഞ്ചൈസി ലഭിക്കാത്തതിനെത്തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടതോടെ ഇയാൾ വണ്ടിച്ചെക്ക് നൽകി മുങ്ങുകയായിരുന്നു.
നാഗർകോവിലിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കൊല്ലം അഞ്ചൽ, അർത്തുങ്കൽ, പുൽപ്പള്ളി, കൂത്തുപറമ്പ്, പുതുക്കാട്, താമരശ്ശേരി, കോട്ടയ്ക്കൽ, കായംകുളം എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐ എ.എസ്. അനിൽകുമാർ, സി.പി.ഒ വി.സി. അനികുട്ടൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.