കാഞ്ഞിരപ്പള്ളി: അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മദ്റസ പ്രിൻസിപ്പൽ ഷിഹാബ് കാസിം പതാക ഉയർത്തി. മസ്ജിദുൽ ഹുദാ സെക്രട്ടറി പി.എം. ഷാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് ഷാനവാസ് ഖാൻ നിർവഹിച്ചു. കങ്ങഴ: കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ ഷാഹുൽ ഹമീദ് വണ്ടാനം ദേശീയപതാക ഉയർത്തി. തുടർന്ന് റാലിയും നടന്നു. പ്രിൻസിപ്പൽ സാജിത് എ.കരീം, ഹെഡ്മിസ്ട്രസ് ഹസീനബീഗം, പി.ടി.എ പ്രസിഡന്‍റ് ഷീബമോൾ, മാനേജ്മെന്റ് സെക്രട്ടറി ഹനീഫ റാവുത്തർ കുളങ്ങര, നെജ്മി വടക്കയിൽ, നാസർ കങ്ങഴ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.