കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിലെ ആസാദി കാ അമൃത് മഹോത്സവം ബ്ലോക്കുതല ഉദ്ഘാടനം ദേശീയ പതാക ഉയർത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. കൃഷ്ണകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഷക്കീല നസീർ, ജോയൻറ് ബി.ഡി.ഒ സിയാദ്, വ്യവസായ ഓഫിസർ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. കോരുത്തോട്: സി.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അങ്കണത്തിൽ മാനേജർ എം.എസ്. ജയപ്രകാശ് ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ അനിത ഷാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമുക്ത സൈനികൻ ജയപ്രകാശ് മാക്കിലിനെ മാനേജിങ് കമ്മിറ്റി സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ, പി.ടി.എ വൈസ് പ്രസിഡന്‍റ് രമാദേവി എന്നിവർ പൊന്നാടയണിയിച്ചു. പി.ടി.എ ഭാരവാഹികളായ മോനിഷ അനൂപ്, വിനീത അജികുമാർ, ആര്യ സുഭാഷ്, അജിത സുനിൽകുമാർ മഞ്ജുഷ അഭിലാഷ്, പി.എസ്. രജനി, എ.പി. സീമ, കെ.വി. ഉഷാകുമാരി, എം.കെ. മായ, സിതാര, അമ്പിളി, കെ.വി. സിനി, പി.എസ്. സെമിന, കെ.കെ. ദീപ്തി, സി.കെ. സുശീല എന്നിവർ നേതൃത്വം നൽകി. ------ KTL WBL indipendent Celebation കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്‍റ് അജിത രതീഷ് പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.