(Must) പൊൻകുന്നം: രാഹുൽഗാന്ധിയുടെ എം.പി.ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്‍റ് ജയകുമാർ കുറിഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീശ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. അഭിലാഷ് ചന്ദ്രൻ, പി.എൻ. ദാമോദരൻ പിള്ള, പി.എ മാതൃു, ടി.കെ ബാബുരാജ്,സേവ്യർ മൂലകുന്ന്, എം.ടി പ്രീത എന്നിവർ സംസാരിച്ചു. KTL VZR 5 Congress Rally ചിത്രവിവരണം രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് പൊൻകുന്നത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.