വിഷുദിനത്തിൽ ചങ്ങനാശ്ശേരി ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ ഒരുക്കിയ അക്ഷര കണി
ചങ്ങനാശ്ശേരി: വിഷുദിനത്തിൽ ചങ്ങനാശ്ശേരി ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ ഒരുക്കിയ അക്ഷര കണി വേറിട്ട അനുഭവമായി.
കണിവെള്ളരിയും കൈതച്ചക്കയും മാമ്പഴവും വരിക്കച്ചക്കയും ഓട്ടുരുളിയിൽ നിറച്ചതോടൊപ്പം ഖസാക്കിന്റെ ഇതിഹാസവും അഗ്നിസാക്ഷിയും ആടുജീവിതവും വീണപൂവും മക്ബത്ത്, ഹാംലെറ്റ്, ഡോൺ ക്വിക്സോട്ട് തുടങ്ങിയ ലോക ക്ലാസിക് പുസ്തകങ്ങളും കണിക്കൊന്ന പൂക്കൾക്കൊപ്പം അലങ്കരിച്ചൊരുക്കി. ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ‘ചങ്ങാതിക്കൂട്ടം’ ബാലവേദിയുടെ നേതൃത്വത്തിലാണ് അക്ഷര കണിയൊരുക്കിയത്. റിട്ട. അധ്യാപകൻ വി. ചെല്ലപ്പൻ ചെട്ടിയാർ, മുനിസിപ്പൽ കൗൺസിലർ സ്മിത സന്തോഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ഉദയൻ, നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, സാംസ്കാരിക പ്രവർത്തകൻ റെജു പുലിക്കോടൻ, കെ.ഡി. വിജയപ്പൻ, ജഗദീഷ് ചന്ദ്രൻ, എൻ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രേറിയന്മാരായ മിനു വിനോദ്, ലതാകുമാരി, സി.രമേശ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.