കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തെ കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മാമ്മൂട്, ദൈവംപടി, പാറയിൽ വീട്ടിൽ സേവ്യർ ജോൺ (35), കൂത്രപ്പള്ളി പാലയ്ക്കൽ വീട്ടിൽ ജെയ്ൻ ജോസ് (38) എന്നിവരാണ് അറസ്റ്റിലായത്.കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഉള്ളാട്ട് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഇവർ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ചത്. വാകത്താനം ഉമ്പിടി, ഉള്ളാട്ട് വീട്ടിൽ കുഞ്ഞുമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15ന് പ്രതികൾ സ്ഥാപനത്തിലെ മുൻപരിചയം മുതലെടുത്ത് കുഞ്ഞുമോന്റെ ഭാര്യയെയും ജീവനക്കാരെയും വിശ്വസിപ്പിച്ച് നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം സ്വർണമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെച്ച് പരമാവധി തുക ലോൺ എടുക്കാൻ ശ്രമിച്ചു.എന്നാൽ, സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ പ്രതികളുടെ നീക്കം പരാജയപ്പെടുകയായിരുന്നു.
കേസിൽ എസ്.ഐ വിഷ്ണു വി.വി, എസ്.ഐ സന്തോഷ് കുമാർ ഡി, എ.എസ്.ഐ അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോ, സനൂജ് എം.എസ്, സി.പി.ഒ സജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.