കോട്ടയം മെഡി. കോളജിൽ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം 16ന്

അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കോട്ടയം: മെഡി. കോളജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്കടക്കം പുതിയ 15 പദ്ധതികളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഫെബ്രുവരി 16ന് ഉച്ചക്ക് മൂന്നിന് ആശുപത്രി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 257 കോടി മുടക്കി നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കാണ് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രധാനം.

വജ്രജൂബിലിയോടനുബന്ധിച്ച് പൂർത്തിയാക്കിയ പ്രധാന കവാടം (1.23 കോടി), കാത്ത്ലാബ് (7.88 കോടി), 32 സ്ലൈസ് സി.ടി സ്കാൻ (4.28 കോടി), സ്കിൻ ബാങ്ക് (64.57 ലക്ഷം) പാരാ മെഡിക്കൽ ഹോസ്റ്റൽ - ഒന്നാം ഘട്ടം (6 കോടി), നവീകരിച്ച ഒ.പി - ഗ്രൗണ്ട് ഫ്ലോർ (1.25 കോടി), എം.എൻ.സി.യു (1.20 കോടി), ലാക്ടേഷൻ മാനേജ്മെന്‍റ് സെന്‍റർ (64.2 കോടി), ക്രഷ് (60 ലക്ഷം) എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. ഇതോടൊപ്പം 74 ലക്ഷം ചെലവു വരുന്ന പുതിയ ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിർമാണോദ്ഘാടനവും നടക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷതവഹിക്കുമെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രിയും സ്ഥലം എം.എൽ.എയുമായ വി.എൻ. വാസവൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് എന്നിവർ അറിയിച്ചു.

Tags:    
News Summary - New surgical block to be inaugurated at Kottayam Medical College on 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.