കോട്ടയം: ഓണാഘോഷം വീട്ടിലൊതുങ്ങുന്നതോടെ വിൽപന ഇടിയുമെന്ന കണക്കുകൂട്ടലിൽ പുറത്തുനിന്നുള്ള പാൽ സംഭരണം പകുതിയാക്കാൻ മിൽമ. കഴിഞ്ഞവർഷം തിരുവോണത്തിനായി 6.30 ലക്ഷം ലിറ്റർ പാലാണ് മിൽമ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചത്. ഇക്കുറി 3.50 ലക്ഷം ലിറ്റർ വാങ്ങിയാൽ മതിയെന്നാണ് തീരുമാനം.
കഴിഞ്ഞ തിരുവോണദിനത്തിൽ 28.11 ലക്ഷം ലിറ്ററും ഉത്രാടത്തിന് 18.50 ലക്ഷവുമായിരുന്നു വിൽപന. അത്തം മുതലുള്ള 10 ദിവസങ്ങളിൽ ശരാശരി അഞ്ചു ലക്ഷം ലിറ്റർ വീതം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയും ചെയ്തിരുന്നു.
ഇത്തവണ വിൽപന പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടൽ. 20 ലക്ഷം ലിറ്റർവരെ മാത്രമാണ് തിരുവോണ വിൽപന പ്രതീക്ഷിക്കുന്നത്. വിൽപന ഉയരാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ കൂടുതൽ പാൽ എത്തിക്കും. ഓണദിവസങ്ങളിൽ കർണാടകയിൽനിന്ന് മൂന്ന് ലക്ഷവും തമിഴ്നാട്ടിൽനിന്ന് ഒരുലക്ഷവും ആന്ധ്രയിൽനിന്ന് 50,000 ലിറ്ററും എത്തിക്കും. കഴിഞ്ഞദിവസം മുതൽ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. വീട്ടിൽ ഓണം ഒതുങ്ങുന്നതോടെ പായസമധുരത്തിെൻറ തോത് ഉയരുമെന്ന് കണക്കുകൂട്ടുന്നുണ്ടെങ്കിലും സംഘടനകളുടെയും ക്ലബുകളുടെയും ഓണാഘോഷങ്ങൾ ഇല്ലാത്തത് തിരിച്ചടിയാകും. ഹോട്ടലുകളിൽനിന്ന് വലിയ കച്ചവടം പ്രതീക്ഷിക്കുന്നില്ല.
നിലവിൽ 13.50 ലക്ഷം ലിറ്റർ പാലാണ് മിൽമയുടെ ശരാശരി പ്രതിദിന വിൽപന. ഇതാണ് ഓണദിവസങ്ങളിൽ കുതിച്ചുയർന്നിരുന്നത്. ഇതിൽ 12.08 ലക്ഷം ലിറ്ററും സംസ്ഥാനെത്ത കർഷകരിൽനിന്ന് സംഭരിക്കുകയാണ്. ഓണദിവസങ്ങളിൽ ക്ഷീരകർഷകർക്ക് ചുറ്റുവട്ടത്ത് വിൽപന കൂടും. ഇതോടെ സൊസൈറ്റികളിേലക്ക് എത്തുന്ന പാലിൽ കുറവുണ്ടാകും. ഇതുകൂടി കണക്കിലെടുത്താണ് മറ്റ് സംസ്ഥാനങ്ങളുമായി കരാറിൽ ഏർെപ്പടുത്തിയിരുന്നത്. ഉൽപന്ന നിർമാണത്തിനായി ഒന്നരലക്ഷം ലിറ്റർ പാലും ഉപയോഗിക്കുന്നുണ്ട്.
മുൻ ഓണക്കാലങ്ങളിൽ പാൽക്ഷാമം രൂക്ഷമായിരുന്നു. വില ഉയർത്തുന്നതും പതിവായിരുന്നു. ഇത്തവണ അയൽ സംസ്ഥാനങ്ങളിൽ പാൽ സുലഭമാണ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.