കലയുടെ പോരാട്ടച്ചൂട്
രണ്ടു ദിവസമായി 38 ഡിഗ്രിയാണ് കോട്ടയത്തെ ചൂട്. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതും കോട്ടയത്തുതന്നെ. എന്നാൽ അതിനെയെല്ലാം തോൽപ്പിക്കുന്ന തരത്തിലാണ് നഗരത്തിലെ പോരാട്ടച്ചൂട്. കിരീടത്തിനായി കോളജുകൾ ഇഞ്ചോടിഞ്ച് ഓട്ടമത്സരത്തിലാണ്. മിമിക്രിയായിരുന്നു ബുധനാഴ്ചയിലെ ജനപ്രിയ ഐറ്റം. സി.എം.എസ് കോളജിലെ മിമിക്രിവേദി കാണികളാൽ സമ്പന്നമായിരുന്നു. നിലക്കാത്ത കൈയടികൾ കാമ്പസിൽ ഉത്സവാന്തരീക്ഷം നിറച്ചു. നാടോടി നൃത്തത്തിനും വഞ്ചിപ്പാട്ടിനും ആളേറെയായിരുന്നു. കലോത്സവം മൂന്നുദിനം പിന്നിടുമ്പോൾ 34 ഇനങ്ങളിൽ മത്സരം പൂർത്തിയായി. എറണാകുളം ജില്ലയിലെ കോളജുകളാണ് ആധിപത്യം തുടരുന്നത്. 31 പോയന്റുമായി തേവര എസ്.എച്ച്. കോളജാണ് മുന്നിൽ. കാലടി ശ്രീ ശങ്കര കോളജ് 21 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 19 പോയന്റുമായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ്, 18 പോയന്റുമായി എറണാകുളം സെന്റ് തെരേസാസ് കോളജ്, 16 പോയന്റു വീതം നേടി ആലുവ യു.സി. കോളജ്, കോട്ടയം സി.എം.എസ് കോളജ് എന്നിവ അഞ്ചാം സ്ഥാനത്തുമുണ്ട്. മഹാരാജാസ് 12 പോയന്റുമായി ആറാംസ്ഥാനത്താണ്. 13 ഇനങ്ങളിലാണ് ചൊവ്വാഴ്ച മത്സരം നടന്നത്.
പോയന്റ് നില:
- എസ്.എച്ച്. കോളജ്, തേവര- 31
- ശ്രീ ശങ്കര കോളജ്, കാലടി- 21
- ആർ.എൽ.വി കോളജ്, തൃപ്പൂണിത്തുറ- 19
- സെന്റ് തെരേസാസ് കോളജ്, എറണാകുളം- 18
- യു.സി. കോളജ്, ആലുവ-16
- സി.എം.എസ് കോളജ്, കോട്ടയം -16
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.