മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭവന
നിർമാണ സഹായ വിതരണം ബസേലിയോസ് മാർത്തോമ്മ
മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട 110 കുടുംബങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭവന നിർമാണ സഹായം വിതരണം ചെയ്തു.
മലങ്കര സഭാ ഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ 92-ാം ഓര്മ ദിനത്തോടനുബന്ധിച്ച് കോട്ടയം പഴയസെമിനാരിയിൽ സംഘടിപ്പിച്ച ചടങ്ങ് മലങ്കര മെത്രാപ്പോലീത്ത ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ ഉദ്ഘാടനം ചെയ്തു.
പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത 1970 കളിൽ തുടക്കം കുറിച്ച ഭവന നിർമാണ സഹായ പദ്ധതിയിലൂടെ കഴിഞ്ഞ വർഷം മാത്രം 102 കുടുംബങ്ങൾക്ക് സഹായം നൽകി. ഇക്കുറി അരക്കോടി രൂപയാണ് വിതരണം ചെയ്തത്. ഭവനനിര്‍മാണ സഹായ സമിതി പ്രസിഡന്റ് ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അൽമായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, സമിതി കൺവീനർ ജിജു പി വർഗീസ്, ഫാ.ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽമോൻ, കോശി ഉമ്മൻ, ജേക്കബ് കൊച്ചേരി, ഷാലു ജോൺ, സിബി ജോൺ, സാമുവൽ ജേക്കബ്, ഉമ്മൻ തോമസ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.