കോ​ടി​മ​ത മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം കാ​ടു​മൂ​ടി കി​ട​ക്കു​ന്ന കു​ള​വാ​ഴ സം​സ്ക​ര​ണ പ്ലാ​ന്‍റ്​

കാടിനുള്ളിൽനിന്ന്​ മോചനമില്ലാതെ കുളവാഴ പ്ലാന്‍റ്

കോ​ട്ട​യം: 52 ല​ക്ഷം മു​ട​ക്കി 13 വ​ർ​ഷം മു​മ്പ്​ നി​ർ​മി​ച്ച കു​ള​വാ​ഴ പ്ലാ​ന്‍റി​ന്​ കാ​ടി​നു​ള്ളി​ൽ അ​ന്ത്യ​വി​ശ്ര​മം. പോ​ള​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ സ്ഥാ​പി​ച്ച കു​ള​വാ​ഴ സം​സ്‌​ക​ര​ണ പ്ലാ​ന്‍റാ​ണ്​ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ തു​ട​രു​ന്ന​ത്. എം.​ജി റോ​ഡി​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​ള്ളി​ലാ​ണ്​ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ന്‍റ്​ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. 2012ൽ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ്​ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യ കു​ള​വാ​ഴ സം​സ്‌​ക​രി​ക്കു​ന്ന​തി​നൊ​പ്പം ഇ​വ​യി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ച് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ​പെ​ടു​ത്തി ഫി​ർ​മ​യാ​ണ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 52 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ലാ​ന്‍റ്​ നി​ർ​മി​ച്ച​ത്. കു​ള​വാ​ഴ ല​ഭ്യ​മ​ല്ലാ​താ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ണ്ടാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തെ തു​ട​ർ​ന്ന് ഫി​ർ​മ ഇ​തി​ന്‍റെ ന​ട​ത്തി​പ്പും പ​രി​പാ​ല​ന​വും ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​മാ​സം മാ​ത്ര​മാ​ണ് പ്ലാ​ന്‍റ്​ പ്ര​വ​ർ​ത്തി​ച്ച​ത്. സ​ണ്ണി ക​ലൂ​ർ ചെ​യ​ർ​മാ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തോ​ടെ പി​ന്നീ​ട്, അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ചെ​യ​ർ​മാ​ൻ​മാ​ർ പ​ദ്ധ​തി​യെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. പ്ലാ​ന്‍റി​ലെ പ​ച്ച​ക്ക​റി അ​രി​യു​ന്ന ചോ​പ്പ​ർ ത​ക​രാ​റി​ലാ​യ​താ​ണ് പ​ദ്ധ​തി​ക്കേ​റ്റ ആ​ദ്യ തി​രി​ച്ച​ടി. അ​ത് പ​രി​ഹ​രി​ച്ചെ​ങ്കി​ലും പ്ലാ​ന്‍റി​നു​ള്ളി​ലെ മോ​ട്ടോ​ർ ക​ത്തി​പ്പോ​യി. പി​ന്നീ​ട് ആ​രും തി​രി​ഞ്ഞ നോ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ യു.​ഡി എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി​രു​ന്ന ഡോ. ​പി.​ആ​ർ. സോ​ന പ്ലാ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​ന് സാ​ധ്യ​ത തേ​ടി​യെ​ങ്കി​ലും പ്ലാ​ന്‍റ്​ മാ​റാ​ൻ സാ​മ്പ​ത്തി​ക സ്ഥി​തി ത​ട​സ്സ​മാ​യ​തി​നാ​ൽ പി​ന്മാ​റി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പോ​ള​വാ​ര​ൽ യ​ന്ത്ര​വു​മാ​യി എ​ത്തി​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നീ​ക്ക​വും പൊ​ളി​ഞ്ഞു.

സ​മീ​പ ജി​ല്ല​ക​ളി​ലെ ന​ഗ​ര​സ​ഭ​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് പോ​ള സം​സ്‌​ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​രെ ഉ​ണ്ടാ​കു​ന്ന​തി​നി​ടെ​യാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ കു​ള​വാ​ഴ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്​ അ​വ​ഗ​ണ​ന​യു​ടെ പ​ട്ടി​ക​യി​ൽ തു​ട​രു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ പ​ദ്ധ​തി അ​നാ​ഥ​മാ​യി തു​ട​രു​മ്പോ​ഴും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ പ​തി​യാ​ത്ത​തി​ൽ ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

News Summary - Kulavaza plant without release from the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.