കൂ​ട്ടി​ക്ക​ൽ മി​ഷ​ൻ: വി​ക​സ​ന തു​ട​ർ​ച്ച​ക്ക്​ സ​ഭ നേ​തൃ​ത്വം ന​ൽ​കും -മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: കൂ​ട്ടി​ക്ക​ലി​ന്റെ പു​ന​ർ​നി​ർ​മാ​ണ​വും സ​മ​ഗ്ര​പു​രോ​ഗ​തി​യും ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ വി​ക​സ​നാ​ധി​ഷ്​​​ഠി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പാ​ലാ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വീ​ടും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പാ​ലാ രൂ​പ​ത​യു​ടെ കൂ​ട്ടി​ക്ക​ൽ മി​ഷ​ന്റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

മി​ഷ​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ​സ്. സ​ജി​മോ​ൻ, ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ൽ, പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ, ഹോം ​പാ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, വൊ​സാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ആ​ന്റ​ണി സി.​എം.​ഐ, ഫാ. ​സി​റി​ൾ ത​യ്യി​ൽ, ഡാ​ന്റി​സ് കൂ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഒ​മ്പ​തു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും രാ​ജു പൊ​ട്ടം​കു​ളം ദാ​ന​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് പു​തു​താ​യി നി​ർ​മി​ക്കു​ന്ന എ​ട്ടു വീ​ടു​ക​ളു​ടെ ശി​ല​ക​ളു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു. ഏ​ന്ത​യാ​ർ ഇ​ട​വ​ക​യി​ൽ നി​ർ​മി​ച്ച പു​തി​യ വീ​ടു​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തി​ൽ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ സം​ബ​ന്ധി​ച്ചു.

എം.​പി. ജോ​ർ​ജ് മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജെ​സി ജോ​ർ​ജ്, പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ചൊ​ള്ള​നാ​ൽ, ഇ​ൻ​ഫാം ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ചെ​റു​ക​ര കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്രോ​ജ​ക്ട് ഓ​ഫി​സ​ർ​മാ​രാ​യ സി​ബി ക​ണി​യാം​പ​ടി, മാ​നു​വ​ൽ ലാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Koottikal Mission: Church leadership will lead the continuation of development - Mar Kalla Rangat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.