Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. മുട്ടമ്പലത്ത് മുള്ളന്‍കുഴിയിൽ കോതമന വീട്ടില്‍ കെ.ഡി ജോമോന് എന്ന ജോമോന് കെ. ജോസിനെയാണ് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ജോമോനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്ന് നാടുകടത്തി ഉത്തരവിട്ടത്.
വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറി വസ്തുവകകള്‍ നശിപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.