അനധികൃതമായി നിർമിച്ചതെന്ന് ആരോപണമുയർന്ന കെട്ടിടം
വൈക്കം: റവന്യൂ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിർമാണം നടത്തി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം. വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ബ്രഹ്മമംഗലം കരയിൽ വൈപ്പാടമ്മേൽ ഭാഗത്തുള്ള 6 സെന്‍റോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയാണ് പ്രദേശത്തുള്ള ചിലരുടെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്കു മുൻപ് തട്ടിക്കൂട്ടിയ ട്രസ്റ്റിന്‍റെ മറവിൽ കൈയേറി അനധികൃത നിർമാണം നടത്തിയെന്ന് നാട്ടുകാർ ആരോപിക്കുന്നത്.
റവന്യൂ ഭൂമി കൈയേറുന്നതിന് ചെമ്പ് വില്ലേജ് ഓഫിസിലെ ഓഫിസർമാർക്ക് പങ്കുള്ളതായും പിന്നിൽ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും അടിയന്തരമായി റവന്യൂ അധികൃതർ ഇടപെട്ട് അനധികൃത നിർമാണവും കൈയേറ്റവും ഒഴിപ്പിച്ച് ഭൂമി സംരക്ഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
റവന്യു അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാനും കോടതിയെ സമീപിക്കാനുമുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.