കോട്ടയം: ഡബിൾ ഡെക്കർ ബസിൽ നഗരം ചുറ്റാൻ കോട്ടയംകാർക്കും അവസരം. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേളയോട് അനുബന്ധിച്ചാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ യാത്ര ഒരുക്കിയിരിക്കുന്നത്.
പ്രദർശനം കാണാനെത്തുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് നഗരത്തിനകത്ത് മൂന്നുകിലോമീറ്റർ ദൂരം സഞ്ചരിക്കാം. ചൊവ്വാഴ്ചയാണ് മേള തുടങ്ങുന്നത്. കുട്ടികളടക്കമുള്ളവർക്ക് ഡബിൾ ഡെക്കർ ബസ്യാത്ര കൗതുകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.