ഷെഫീഖ്
Posted On
date_range Updated On
date_range മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് വാഹനത്തിൽ ഇടിപ്പിച്ചയാൾ പിടിയിൽ
തിടനാട്: മദ്യപിച്ചു വാഹനമോടിച്ച് പൊലീസ് വാഹനത്തിന് കേടുപാടു വരുത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. അരുവിത്തുറ ചിറപ്പാറ കോളനി പുത്തൻപുരക്കൽ ഷെഫീഖ് (ലൂക്കാ -35 ) ആണ് പിടിയിലായത്.
17ന് രാത്രി മദ്യപിച്ച് കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിൽ നൈറ്റ് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ. റോബി ജോസ്, സി.പി.ഒ ജിബിൻ സിബി എന്നിവർ കൈകാണിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് നേരെ ഓടിച്ചു കൊണ്ടുവന്ന് പൊലീസ് വാഹനത്തിൽ ഇടിപ്പിക്കുകയായിരുന്നു. സ്റ്റേഷനിലും പ്രതി അക്രമാസക്തനായി. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ 18 ക്രിമിനൽ കേസിൽ പ്രതിയാണ്. മറ്റു സ്റ്റേഷനുകളിലും നിരവധി കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.