Posted On
date_range Updated On
date_range വൈദ്യുതി പോസ്റ്റിൽ ഇലക്ട്രിക് ചാർജിങ് ബൂത്ത്
കോട്ടയം: ഉഴവൂർ പഞ്ചായത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് വൈദ്യുതി പോസ്റ്റിൽ ചാർജിങ് ബൂത്ത് ഒരുങ്ങി. ഉഴവൂർ ടൗൺ സെന്‍റ് ജോവനാസ് സ്കൂളിനു സമീപത്തെ പോസ്റ്റിലാണ് കെ.എസ്.ഇ.ബി ചാർജിങ് ബൂത്ത് ഒരുക്കിയത്. തിരിച്ചറിയാൻ പോസ്റ്റിൽ പച്ചനിറവും അടിച്ചിട്ടുണ്ട്.
സ്കൂട്ടറുകൾ, ഓട്ടോറിക്ഷകൾ എന്നിവക്ക് ഇവിടെ ചാർജ് ചെയ്യാം. ആപ്പ് വഴിയാണ് പണമടക്കേണ്ടത്. ചാർജിങ് ബൂത്ത് ഉടൻ പ്രവർത്തനസജ്ജമാകും. മോനിപ്പള്ളി വഴിയോര വിശ്രമകേന്ദ്രത്തിനു സമീപവും ചേറ്റുകുളത്തും ചാർജിങ് ബൂത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി.സ്റ്റീഫൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.