സച്ചിൻ
Posted On
date_range Updated On
date_range സ്ത്രീധന പീഡനം: ഭർത്താവ് അറസ്റ്റിൽ
കോട്ടയം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വേളൂർ കുളത്തൂത്തറ മാലി വീട്ടിൽ കെ.എസ്. സച്ചിനാണ് (27) അറസ്റ്റിലായത്.
ഡിവൈ.എസ്.പി കെ.ജി. അനീഷ്, എസ്.ഐമാരായ പി.ബി. ഉദയകുമാർ, ജോർജ് വി. ജോൺ, സി.പി.ഒമാരായ കെ.എൻ. രാധാകൃഷ്ണൻ, ജുനൈസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീധന പീഡനവും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ പ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.