എരുമയുടെ ദേഹത്ത്​ ടാർ ഒഴിച്ച് ക്രൂരത

കുമരകം: മിണ്ടാപ്രാണിയോടും മനുഷ്യ​െൻറ ക്രൂരത. ഗർഭിണിയായ എരുമയുടെ ദേഹത്ത്​ ടാർ ഒഴിച്ചു. ചെമ്പോടിത്തറ ഷിബുവി​െൻറ എട്ടു മാസം ഗർഭിണിയായ എരുമയാണ്​ ക്രൂരതക്കിരയായത്. രണ്ടാം കലുങ്കിനു​ സമീപം ആൾ പാർപ്പില്ലാത്ത പുരയിടത്തിൽ കെട്ടിയിരുന്നതായിരുന്നു എരുമയെ.

മങ്കുഴി പാടത്ത് മട വീണ് കൃഷി നശിച്ചതോടെയാണ് എരുമയെയും രണ്ട് പശുക്കളെയും ഇവിടെ കൊണ്ടുവന്ന് പരിപാലിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണവും വെള്ളവും നൽകാനെത്തിയപ്പേഴാണ് ഉടമ ടാറിൽ കുളിച്ചുകിടക്കുന്ന എരുമയെ കണ്ടത്. കുമരകം മൃഗഡോക്ടറെത്തി പരിശോധന നടത്തി.

എരുമ ഗർഭിണിയായതിനാൽ തുടർചികിത്സ നൽകണമെന്നും പൊള്ളൽ ഉള്ളിൽ ബാധിക്കാതിരിക്കാൻ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയോ ഇടക്കിടെ കുളിപ്പിച്ചുകൊണ്ടിരിക്കുകയോ വേണമെന്നും നിർദേശിച്ചു. കുമരകം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.ഐ ബാബു സെബാസ്​റ്റ്യ​െൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.