എസ്.ബി. കോളജിൽ സംഘർഷം; യൂണിയൻ ഭാരവാഹിക്ക് മർദനമേറ്റു

കോട്ടയം: ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ കാമ്പസിനുള്ളിലാണ് സംഘർഷമുണ്ടായത്. യൂണിയൻ പ്രവർത്തനത്തിലെ വിഭാഗീയതയും തർക്കവുമാണ് ഭാരവാഹികൾ തമ്മിലുള്ള വാക്കുതർക്കത്തിലും കൈയ്യാങ്കളിയിലും കലാശിച്ചത്.

സംഘർഷത്തിൽ കോളജ് യൂണിയൻ മാഗസിൻ എഡിറ്ററും ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായ മുഹമ്മദ്‌ ഫവാസ് എം.എ (22)ക്ക് മർദനമേറ്റു. ഇയാളെ ചങ്ങനാശ്ശേരി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂണിയൻ ഭാരവാഹിയായ സാവിയോ സാജു (ജനറൽ സെക്രട്ടറി), മുൻ യൂണിയൻ ഭാരവാഹികളായ ആരോൺ വർഗീസ് (യു.യു.സി), മിലൻ ജോസഫ് ജോബ് (ആർട്സ് ക്ലബ്‌ സെക്രട്ടറി), പി.ബി. അഭിജിത് എന്നിവരാണ് മർദിച്ചതെന്ന് ഒരു വിഭാഗം ചങ്ങനാശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - clash in changanassery SB college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.