പള്ളിപ്പെരുന്നാൾ: പുതുപ്പള്ളിയിലും പരിസരത്തും ഇന്ന് മുതൽ ഗതാഗതനിയന്ത്രണം
കോട്ടയം: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പുതുപ്പള്ളിയിലും പരിസരത്തും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.
ഗതാഗത ക്രമീകരണം ഇങ്ങനെ:
കോട്ടയത്തുനിന്ന് കറുകച്ചാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം -കാഞ്ഞിരത്തുംമൂട് - ആറാട്ടുചിറ - പയ്യപ്പാടി - നാരകത്തോട് -വെട്ടത്തുകവല - കൈതേപ്പാലം വഴി പോകുക.
കോട്ടയത്തുനിന്ന് ഞാലിയാകുഴി - തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് ദേവലോകം - കൊല്ലാട് - നാല്ക്കവല - പാറയ്ക്കല്‍ കടവ് - എരമല്ലൂര്‍ വഴി പോകണം.
മണര്‍കാട് ഭാഗത്ത്നിന്ന് കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട് - ആറാട്ടുചിറ - പയ്യപ്പാടി - നാരകത്തോട് -വെട്ടത്തുകവല - കൈതേപ്പാലം വഴി പോകണം.
കറുകച്ചാല്‍ ഭാഗത്തുനിന്ന് മണര്‍കാട് - കോട്ടയം - പാമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തുകവല എൽ.പി സ്കൂള്‍ ജങ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് നാരകത്തോട് - ആറാട്ടുചിറ - കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേക്ക് പോകുക.
തെങ്ങണ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ - പാറയ്ക്കല്‍കടവ് - നാല്ക്കവല വഴി പോകുക.
ഗതാഗതക്രമീകരണം ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ഒമ്പത് വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് ഒമ്പത് വരെയും തിങ്കളാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയും ഉണ്ടാകും.
ടോറസ്, ടിപ്പര്‍, ലോറി ചരക്കുവാഹനങ്ങൾ എന്നിവക്കുള്ള ക്രമീകരണം
മണര്‍കാട് ഭാഗത്തുനിന്ന് പുതുപ്പള്ളി വഴി കറുകച്ചാല്‍,തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി - ഇലക്കൊടിഞ്ഞി - മാന്തുരുത്തി വഴി കറുകച്ചാല്‍ ഭാഗത്തേക്ക് പോകണം.
തെങ്ങണ - കറുകച്ചാല്‍ ഭാഗത്തുനിന്ന് കോട്ടയം മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി - ഇലക്കൊടിഞ്ഞി - പാമ്പാടി വഴി പോകണം
കോട്ടയം ഭാഗത്തുനിന്ന് കറുകച്ചാല്‍ തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എം.സി റോഡ് വഴി ചിങ്ങവനത്ത് എത്തിഇടത്തേക്ക് തിരിഞ്ഞുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.