പൊൻകുന്നം: ചിറക്കടവ് സർവിസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നിങ്ങനെ മൂന്നു പാനലുകളിലായി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. നിലവിൽ യു.ഡി.എഫ് ഭരണസമിതിയിൽ പ്രസിഡന്റായിരുന്ന പി.എൻ. ദാമോദരൻപിള്ള ഇത്തവണ എൽ.ഡി.എഫ് പാനലിലാണ് മത്സരിക്കുന്നത്.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ അടുത്തിടെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. തന്റെ പേരിലുള്ള നടപടി പിൻവലിക്കാത്തതിലും മത്സരിക്കാൻ അവസരം നൽകാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് പാനലിൽ മത്സരിക്കുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ചിറക്കടവ് സെന്റ് എഫ്രേംസ് യു.പി സ്കൂളിലാണ് വോട്ടെടുപ്പ്.
ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ജി. ഹരിലാൽ ഹൈകോടതിയിൽ നൽകിയ കേസിനെ തുടർന്ന് ഫലപ്രഖ്യാപനം വൈകും. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള 1150 അംഗങ്ങൾക്ക് വോട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരുന്നത്. ഇവരുടെ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കണമെന്നും ആർബിട്രേഷൻ ആൻഡ് രജിസ്ട്രേഷൻ കോടതിയിൽനിന്ന് വരുന്ന തീർപ്പനുസരിച്ച് ഫലപ്രഖ്യാപനം നടത്താനുമാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.