കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ സ​ർ​ജ​റി ബ്ലോ​ക്കി​ൽ സീ​ലി​ങ് അ​ട​ർ​ന്ന് വീ​ണ​പ്പോ​ൾ

മെഡിക്കൽ കോളജ് പുതിയ സർജറി ബ്ലോക്കിലെ സീലിങ് അടർന്നുവീണു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ജ​ന​റ​ൽ സ​ർ​ജ​റി ബ്ലോ​ക്കി​ലെ ഒ​ന്നാം നി​ല​യു​ടെ സീ​ലി​ങ് അ​ട​ർ​ന്നു വീ​ണു. ശ​സ്‌​ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന യൂ​നി​റ്റി​ന്‍റെ സ​മീ​പ​ത്തു​ള്ള ഇ​ട​നാ​ഴി​യി​ലെ സീ​ലി​ങ്ങാ​ണ് അ​ട​ർ​ന്നു വീ​ണ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​മാ​ണ്. ര​ണ്ട് മാ​സം​മു​മ്പ് മ​റ്റൊ​രു സ്ഥ​ല​ത്തെ സീ​ലി​ങ് അ​ട​ർ​ന്നു വീ​ണി​രു​ന്നു. കൂ​ടാ​തെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് വാ​ർ​ക്ക​യു​ടെ ഒ​രു​ഭാ​ഗം അ​ട​ർ​ന്ന് വീ​ണ് ഒ​രു ഡോ​ക്ട​റു​ടെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നി​രു​ന്നു.

പ​ല ശു​ചി​മു​റി​ക​ളും ചോ​ർ​ച്ച​യു​ള്ള​താ​യും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​യു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Ceiling collapses in the new surgery block of the Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.