ഡോണ മാത്യു, ജയ്സൺ മാത്യു, ക്രിസ് ജയിംസ്, ജസ്റ്റിൻ തോമസ്,
മിഥുൻ സാബു
കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ ഡോണ മാത്യു (30), ഇടക്കുന്നം വെപ്പാട്ടുശ്ശേരിൽ വീട്ടിൽ ജയ്സൺ മാത്യു (25), ഇടക്കുന്നം പാലമൂട്ടിൽ ക്രിസ് ജയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കൽ വീട്ടിൽ ജസ്റ്റിൻ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കൽ വീട്ടിൽ മിഥുൻ സാബു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് വ്യാഴാഴ്ച രാത്രി 11ഓടെ കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയായിരുന്നു.ദമ്പതികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം യുവാക്കളിലൊരാൾ തന്റെ കൈയിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും ഇത് വീട്ടമ്മ ഭര്‍ത്താവിനോട് പറയുകയും തുടർന്ന് ഭർത്താവ് ചോദ്യം ചെയ്യുകയുമായിരുന്നു.
ശേഷം കടയുടെ വെളിയിലിറങ്ങിയ ദമ്പതികളെ യുവാക്കള്‍ സംഘം ചേർന്ന് ആക്രമിച്ചു. എസ്.ഐ രഘുകുമാർ, സി.പി.ഒമാരായ ബിനോ, പ്രദീപ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.