ഈരാറ്റുപേട്ട: പുനർനിർമാണം നടത്തിയ ഈരാറ്റുപേട്ടയുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ അഹമ്മദ് കുരിക്കൾ നഗറിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ആറിന് ആന്റോ ആന്റണി എം.പി നിർവഹിക്കും. നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗിന്റെ സമുന്നത നേതാവായിരുന്ന പി.എം. അഹമ്മദ് കുരിക്കളിന്റെ സ്മരണാർഥമാണ് കുരിക്കൾ നഗർ നിർമിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ 2016 ഒക്ടോബറിൽ കുരിക്കൾ നഗർ തകർക്കപ്പെടുകയും തുടർന്ന് ഇവിടം കോടതിയുടെ മേൽനോട്ടത്തിലുമായിരുന്നു. നീണ്ട ഏഴുവർഷത്തെ നിരന്തര സമരങ്ങളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയുമാണ് കുരിക്കൾ നഗർ നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.