ഗാന്ധിനഗർ: വഴിയരികിൽ യുവാവിനെ തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ വീട്ടിൽ ജാനുമോനെയാണ് (44) അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 11ന് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ ഇയാളും സുഹൃത്തും ചേർന്ന് ആക്രമിക്കുകയും യുവാവിന്റെ കൈയിലുണ്ടായിരുന്ന 24,800 രൂപ കവർന്ന് കടന്നുകളയുകയുമായിരുന്നു.
അന്വേഷണസംഘം ഇയാളെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ സുധി കെ. സത്യപാൽ, പി.പി. മനോജ്, സി.പി.ഒമാരായ പ്രവീനോ, രാകേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.