blurb വേനൽമഴ കനത്ത നാശംവിതച്ചതാണ് നെല്ലിന്‍റെ അളവിനെ ബാധിച്ചത് കോട്ടയം: ജില്ലയിൽ നെല്ല് സംഭരണത്തിൽ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10,000ത്തോളം ടൺ നെല്ലിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്. വേനൽമഴ കനത്ത നാശംവിതച്ചതാണ് നെല്ലിന്‍റെ അളവിനെ ബാധിച്ചതെന്ന് സപ്ലൈകോ പറയുന്നു. സംഭരണത്തിനായി രജിസ്റ്റർ ചെയ്ത പാടശേഖരങ്ങളിൽ 66 പാടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ല. മഴയിൽ വെള്ളം കയറിയ ഈ പാടശേഖരങ്ങളിലെ നെല്ല് പൂർണമായി നശിച്ചിരുന്നു. സപ്ലൈകോയുടെ കണക്കെടുപ്പിൽ 720 ഹെക്ടറിലെ കൃഷിയാണ് കൊയ്തെടുക്കാൻ കഴിയാതെ നശിച്ചത്. മഴമൂലം ഭാഗികമായി ചില പാടശേഖരങ്ങളിലെ വിളവും നശിച്ചിരുന്നു. ചങ്ങനാശ്ശേരി താലൂക്കിലാണ് മഴ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. നെല്ല് പൂർണമായും നശിച്ച പാടശേഖരങ്ങൾ കൂടുതൽ ഈ മേഖലയിലാണ്. ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽനിന്നായി ഇതുവരെ 46,680 ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ തവണ രണ്ടുകൃഷിയിൽനിന്നുമായി 73,139 ടൺ നെല്ലാണ് സംഭരിച്ചത്. എന്നാൽ, ഇത്തവണ ഇതുവരെ 64,278 ടൺ നെല്ല് മാത്രമാണ് മില്ലുകൾ സംഭരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് തിരുവാർപ്പ് ജെ ബ്ലോക്ക് പാടശേഖരത്തിൽനിന്നാണ്. 2900 ടണ്ണാണ് ഇവിടത്തെ മാത്രം സംഭരണം. തിരുവാർപ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത്. ജില്ലയിൽ സംഭരണം പൂർത്തിയായി. നെല്ല് നൽകിയ കർഷകരിൽ ചിലർ രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. ഇവർക്ക് രജിസ്ട്രേഷൻ ചെയ്യാൻ അനുവദിച്ച സമയപരിധിയും ബുധനാഴ്ച പൂർത്തിയായി. കഴിഞ്ഞ കുറേ വർഷങ്ങളായി നെല്ല് ഉൽപാദനം വർധിക്കുകയായിരുന്നു പതിവ്. എന്നാൽ, മഴ നാശംവിതച്ചതിനാൽ ഇത്തവണ കുറഞ്ഞു. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ, തലയാഴം, പായിപ്പാട്, നാട്ടകം, കല്ലറ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി സംഭരണം നടന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇത്തവണ വിവിധ സമയങ്ങളിലായായിരുന്നു കർഷകർ വിതയിറക്കിയത്. ഇതുമൂലമാണ് വിളവെടുപ്പ് വൈകിയത്. ജില്ലയിൽനിന്ന് 18 മില്ലുകളാണ് നെല്ല് സംഭരിച്ചത്. അവസാനഘട്ടങ്ങളിൽ മില്ലുകൾ നെല്ല് സംഭരിക്കാൻ മടിച്ചത് കർഷക പ്രതിഷേധത്തിന് ഇടയാക്കി. മഴയിൽ നെല്ല് നശിക്കാൻ ഇത് കാരണമായി. ചില പാടശേഖരങ്ങളിൽ ആഴ്ചകളോളം നെല്ല് കൂട്ടിയിട്ടിരിക്കുകയായിരുന്നു. 12,374.512 ഹെക്ടറിലാണ് ജില്ലയിൽ പുഞ്ചകൃഷി നടന്നത്. അത്യുൽപാദനശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. കൂടാതെ കുറഞ്ഞ അളവിൽ ജ്യോതിയും കൃഷി ചെയ്തിരുന്നു. നിലം ഒരുക്കൽ, ഞാറുനടീൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും സജീവമായിരുന്നു. p2 lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.