ജില്ലയിൽ സെൽഫ് എന്യൂമറേഷൻ നടത്തിയത് 60,916 കുടുംബങ്ങൾ

കോട്ടയം: ദേശീയ സെൻസസ് 2027ന്‍റെ ഭാഗമായി ബുധനാഴ്ച മുതൽ എന്യുമറേറ്റർമാർ വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷന് വേണ്ടി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫിസർമാരുമുണ്ട്. പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ചൊവ്വാഴ്ച അവസാനിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിവരെ ജില്ലയിൽ 60,916 കുടുംബങ്ങൾ സെൽഫ് എന്യൂമറേഷൻ നടത്തി.

സെൽഫ് എന്യുമേറേഷൻ നടത്തിയവർ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം വിവര ശേഖരണം പൂർത്തീകരിക്കും. സെൽഫ് എന്യൂമറേഷൻ നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ എന്യുമറേറ്റർമാർ നേരിട്ട് രേഖപ്പെടുത്തും. വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സെൻസസ് പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫിസറായ കലക്ടർ ചേതൻകുമാർ മീണ അഭ്യർഥിച്ചു.

Tags:    
News Summary - 60,916 families conducted self-enumeration in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.