വടവാതൂരില്‍ 39.9 ഡിഗ്രി ചൂട്

കോ​ട്ട​യം: വേ​ന​ൽ മ​ഴ​യെ​ത്തി​യി​ട്ടും ജി​ല്ല​യി​ലെ താ​പ​നി​ല വ​ർ​ധി​ക്കു​ന്നു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്റെ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​പ്ര​കാ​രം ചൊ​വ്വാ​ഴ്ച വ​ട​വാ​തൂ​രി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 39.9 ഡി​ഗ്രി സെ​ല്‍ഷ്യ​സ് ചൂ​ടാ​ണ്. ഉ​ച്ച​ക്ക്​ 1.45നാ​ണ് ഈ ​ഉ​യ​ര്‍ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഉ​ച്ച​ മു​ത​ല്‍ മൂ​ന്നു​വ​രെ 39 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​യി​രു​ന്നു ഇ​വി​ടെ താ​പ​നി​ല. പൂ​ഞ്ഞാ​റി​ല്‍ 36.9 ഡി​ഗ്രി​യും കു​മ​ര​ക​ത്ത് 36.8 ഡി​ഗ്രി​യു​മാ​ണ് ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ര്‍ന്ന താ​പ​നി​ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​യോ​ടെ മ​ഴ പെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​ൽ​പം ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ്​ ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും ചൂ​ടി​ന്​ കു​റ​വി​ല്ല.

Tags:    
News Summary - 39.9 degree heat in vadavathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.