Posted On
date_range Updated On
date_range 25,139 പെറ്റിക്കേസ് തീർപ്പാക്കി; ജില്ല പൊലീസിന് കോടതിയുടെ അഭിനന്ദനം
കോട്ടയം: ജില്ല പൊലീസ് നടത്തിയ അദാലത്തിൽ തീർപ്പാക്കിയത് കെട്ടിക്കിടന്ന 25,139 പെറ്റിക്കേസ്. ജില്ലയിലെ പെറ്റിക്കേസുകളും വാറന്റ് കേസുകളും തീർപ്പാക്കാനാണ് അദാലത് സംഘടിപ്പിച്ചത്. കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽകഴിഞ്ഞിരുന്ന നിരവധി പേരെ പിടികൂടി കോടതിയിൽ ഹാജരാക്കാനും കഴിഞ്ഞു. കേസുകൾ തീർപ്പാക്കിയതിനും പ്രവർത്തനമികവിനും ജില്ല പൊലീസിനെ സി.ജെ.എം കോടതി അഭിനന്ദിച്ചു. പൊലീസ് മേധാവി കെ. കാർത്തിക്, ജില്ലയിലെ മറ്റ് ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ പരിശ്രമത്തിന്റെ ഫലമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.