അഞ്ച് ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമായി പിടിയിൽ കോട്ടയം: ചാരായ വിൽപന നടത്തിയ അരീപ്പറമ്പ് സ്വദേശി എക്‌സൈസിൻെറ പിടിയിൽ. മണർകാട് അരീപ്പറമ്പ് കളത്തൂർ മനോജിനെയാണ് (55) കോട്ടയം എക്‌സൈസ് സി.ഐ രാജേഷ് ജോണിൻെറ നേതൃത്വത്തിലെ സംഘം പിടികൂടിയത്. ഓണക്കാലത്ത് വിൽക്കാൻ വൻതോതിൽ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ അവിടെയും ചാരായം വാറ്റി വിൽപന നടത്തിയിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് നാട്ടിൽ എത്തിയ ശേഷം വൻതോതിൽ ചാരായ നിർമാണം നടത്തുകയായിരുന്നു. ലോക്ഡൗൺ സമയത്ത് ഇയാൾ വലിയതോതിൽ വ്യാജ ചാരായം നിർമിക്കുകയും ലിറ്ററിന് 1500 രൂപ നിരക്കിൽ വിൽപന നടത്തുകയും ചെയ്തിരുന്നു. വീടിനു പിറകിലെ ഷെഡിൽ 16 ലിറ്ററിൻെറ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റുകയായിരുന്നു. വീടിനു പിന്നിലെ വലിയ ബക്കറ്റുകളിൽ കോടയും നിറച്ചുവെച്ചിരുന്നു. ശനിയാഴ്ച രാവിലെ ആവശ്യക്കാരെന്ന വ്യാജേനെയാണ് മഫ്തിയിൽ എത്തിയ എക്‌സൈസ് സംഘം പ്രതിയെ സമീപിച്ചത്. 1000 രൂപ ലിറ്ററിന് വില പറഞ്ഞുറപ്പിച്ച ശേഷം പ്രതി എക്‌സൈസ് സംഘത്തിന് വാറ്റുചാരായം കൈമാറാൻ എത്തി. ഈ സമയത്താണ് പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്ന് വാറ്റും കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. KTL CHARAYAM മനോജ് KTL CHARAYAM 2 പിടിച്ചെടുത്ത ചാരായവും കോടയും എക്‌സൈസ് സംഘം നശിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.