ജില്ലയില്‍ 40 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 17 പുരുഷന്മാരും 20 സ്ത്രീകളും മൂന്ന്​ കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിലുള്ള 12 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 588 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: നെടുംകുന്നം, ആർപ്പൂക്കര, പാലാ, കറുകച്ചാൽ, കോട്ടയം-3 അതിരമ്പുഴ, മീനച്ചിൽ, ചിറക്കടവ്, ഏറ്റുമാനൂർ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് - 2 പള്ളിക്കത്തോട്, ഞീഴൂർ, വാഴൂർ, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, വിജയപുരം, വൈക്കം, മുണ്ടക്കയം, അയർക്കുന്നം, മാഞ്ഞൂർ, കൊഴുവനാൽ - 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.