കോട്ടയത്ത്​ സുരക്ഷക്ക്​ 340 അംഗ പൊലീസ്​ സംഘം

. 22 സി.ഐമാർ, 60 എസ്​.ഐമാർ കോട്ടയം: മുഖ്യമ​ന്ത്രിക്കായി കോട്ടയത്ത്​ ഒരുക്കിയത്​ 340 അംഗ പൊലീസ്​ സംഘത്തിന്‍റെ സുരക്ഷ. മുഖ്യമന്ത്രിയുടെ 40 അംഗ കമാൻഡോ സംഘത്തിന്​ പുറമെയായിരുന്നു വൻ സന്നാഹം. ഐ.ജി ആർ. നിശാന്തിനിയുടെ ​നേതൃത്വത്തിലുള്ള സംഘത്തിൽ കോട്ടയം എസ്​.പി ഡി. ശിൽപ അടക്കമുള്ള ജില്ലയിലെ ഉയർന്ന പൊലീസ്​ ഉദ്യോഗസ്ഥരെ കൂടാതെ എട്ട്​ ഡിവൈ.എസ്​.പിമാർ അണിനിരന്നു. 22 സി.ഐമാരും 60 എസ്​.ഐമാരും വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചു. ബാക്കി സിവിൽ പൊലീസ്​ ഉദ്യോഗസ്ഥരായിരുന്നു. സ്പെഷൽ ബ്രാഞ്ച്​ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി. മുഖ്യമന്ത്രി കടന്നുപോയ​ ​റോഡുകളിലെല്ലാം പൊലീസിന്‍റെ സാന്നിധ്യവുമുണ്ടായി. സ്വപ്​ന സുരേഷിന്‍റെ ആരോപണങ്ങളെ തുടർന്ന്​ പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്ക്​ സുരക്ഷ വർധിപ്പിച്ചിരുന്നു. 40 പൊലീസുകാരുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. വലിയ വാഹന വ്യൂഹവും അദ്ദേഹത്തിനൊപ്പമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.