മു​ണ്ടാ​ങ്ക​ലി​ൽ​നി​ന്ന് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

അ​ഞ്ചു​ ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

പാ​ലാ: മു​ണ്ടാ​ങ്ക​ലി​ൽ​നി​ന്ന് അ​ഞ്ചു​ ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

കോ​ട്ട​യം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ എ​സ്. അ​ശോ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മു​ണ്ടാ​ങ്ക​ൽ ഭാ​ഗ​ത്തെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 13 ചാ​ക്കു​ക​ളി​ലാ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി മു​ഹ​മ്മ​ദ് താ​ഹി​ർ ക​ഴി​ഞ്ഞ​ദി​വ​സം എ​ക്സൈ​സ് വ​കു​പ്പി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പാ​ലാ​യി​ൽ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പെ​ട്ടി​ക്ക​ട വാ​ട​ക​ക്കെ​ടു​ത്ത് ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ വീ​ട്ടി​ലും തു​ട​ർ​ന്ന് പാ​ലാ ടൗ​ൺ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ രാം​പ്ര​സാ​ദ് നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ​ക്‌​സി ജോ​സ​ഫ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എം. സു​രേ​ഷ് കു​മാ​ർ, പി. ​ര​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ന​ന്തു കെ. ​ശി​വ​ൻ, ര​മേ​ശ് കെ. ​രാ​മ​ച​ന്ദ്ര​ൻ, വു​മ​ൺ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്രി​യ കെ. ​ദി​വാ​ക​ര​ൻ, ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Five lakh rupees worth of banned tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.