കോട്ടയം: ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലൂടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന ധനസഹായ പദ്ധതിയിലേക്ക് ആഗസ്റ്റ് 30വരെ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കാണ് അവസരം. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകൾക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ/ പങ്കാളിയുടെ പേരിലുള്ള വീടിൻെറ തറവിസ്തീർണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ വിഭാഗത്തിൽപെട്ടവർ, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്ക് മുൻഗണന. അപേക്ഷാഫോറം കലക്ടറേറ്റിലും www.minoritywelfare.kerala.gov.in എന്ന വെബ്സെറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കലക്ടർ (ജനറൽ), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷൻ, കലക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിലോ ആഗസ്റ്റ് 30നകം നൽകണം. ഫോൺ: 0481-2562201.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.