സി.എസ്.ഡി.എസിന്​ സ്വന്തം ആസ്ഥാനം; ഉദ്​​ഘാടനം 28ന്​

കോട്ടയം: ചേരമ സാംബവ ഡെവലപ്​മെന്‍റ്​ സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന ആസ്ഥാന മന്ദിരത്തിന്‍റെ 'അംബേദ്കർ ഭവൻ' ഉദ്​ഘാടനം ഈമാസം 28ന്​ നടക്കും. ഇതിനൊപ്പം അയ്യൻകാളിയുടെ 159ാം ജന്മദിനാഘോഷവും സി.എസ്.ഡി.എസ് പത്താം സ്ഥാപക ദിനാഘോഷവും സംഘടിപ്പിക്കും. സെപ്റ്റംബർ എട്ടുവരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ പരിപാടികൾ. 28ന്​ രാവിലെ 10ന്​ മല്ലപ്പള്ളി തീയാടിക്കലിൽനിന്ന്​ അംബേദ്കർ പ്രതിമ വഹിച്ചുള്ള ഘോഷയാത്രയും ഉച്ചക്ക്​ രണ്ടിന്​ കോട്ടയം കുറിച്ചിയിൽനിന്ന് കൊടിമര ഘോഷയാത്രയും ആരംഭിക്കും. വൈകീട്ട്​ ആറിന്​ വാഴൂരിൽ നിർമിച്ച സി.എസ്.ഡി.എസ് ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡന്റ്‌ കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. 6.30ന് വാഴൂർ നെടുമാവിൽ അയ്യൻകാളി ജന്മദിന സമ്മേളനം യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സ ധനസഹായ വിതരണവും ഉണ്ടാകും. സെപ്റ്റംബർ ഒന്ന്​ മുതൽ എട്ടുവരെ അംബേദ്കർ ഭവനിൽ മെഡിക്കൽ ക്യാമ്പ്, യുവജന-വനിത-​ ജന്മദിന സമ്മേളനങ്ങളും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.