പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും 2024ഓടെ ശുദ്ധജലം ലഭ്യമാക്കുന്ന ബൃഹത്പദ്ധതി തയാറാകുന്നു. പഞ്ചായത്തും ജലസേചനവകുപ്പും ചേർന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പിന്തുണയോടെ ജൽജീവൻ മിഷനിലൂടെയാണ് സമഗ്ര കുടിവെള്ള വിതരണ പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 15.39 കോടിയുടെ വിനിയോഗമാണ് ലക്ഷ്യമിടുന്നത്. 750 വീടുകളിൽ ആദ്യം കുടിവെള്ള വിതരണം നടപ്പാക്കും. 2024നകം 10,574 കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾക്ക് പരിശീലനമൊരുക്കുന്നതിന് നടത്തിയ ശിൽപശാല ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. വാട്ടർ അതോറിറ്റി അസി.എക്‌സി. എൻജിനീയർ ജിബോയി ജോസ്, അസി. എൻജിനീയർ ഷാന്‍റി ജോസഫ് എന്നിവർ പങ്കെടുത്തു. KTL VZR 5 Chief Wip ചിറക്കടവ് പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ശിൽപശാല ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.