വാഴൂർ: മാന്നാനം കെ.ഇ കോളജിലെ സോഷ്യൽ സർവിസ് വിഭാഗം ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ സംസ്ഥാന കലോത്സവമായ അവേക്ക് 2022ൽ ചെങ്കൽ ഏയ്ഞ്ചൽസ് വില്ലേജ് ആശാനിലയം സ്‌പെഷൽ സ്‌കൂൾ റണ്ണർഅപ്പായി. ലളിതഗാനത്തിൽ കെ. ശരത്, കൈയെഴുത്തിൽ അമലു ആന്റണി എന്നിവർ ഒന്നാംസ്ഥാനം നേടി. പ്രച്ഛന്നവേഷ മത്സരത്തിൽ ജിസ് വി.ജോസ്, നാടോടി നൃത്തത്തിൽ സി.വിനീത് എന്നിവർ രണ്ടാംസ്ഥാനവും സംഘഗാനത്തിൽ സ്‌കൂൾ ഒന്നാംസ്ഥാനവും നേടി. അനുമോദന യോഗത്തിൽ സ്‌കൂൾ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ലിറ്റി സേവ്യർ മുഖ്യപ്രഭാഷണം നടത്തി. KTL VZR 8 Asha Nilayam ചിത്രവിവരണം മാന്നാനം കെ.ഇ കോളജിൽ നടന്ന സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ റണ്ണർഅപ്പായ ചെങ്കൽ ആശാനിലയം സ്‌കൂൾ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.