കെ-റെയിൽ വിരുദ്ധ സത്യഗ്രഹം 113ാം ദിവസം പിന്നിട്ടു

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ സമരസമിതി മരിയന്‍ ലെയ്ന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടത്തി. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ രക്ഷാധികാരി മിനി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. വി.ജെ. ലാലി, ജോസഫ് നടക്കല്‍, ബിന്‍സി ബിനോയ്, ഫിലോമിന തോമസ്, ജോമോള്‍ സിജി, രതീഷ് രാജന്‍, ജിജി ഇയ്യാലില്‍, ബിജു ആന്റണി, സാജന്‍ കൊരണ്ടിത്തറ, കെ.സി. അമ്പിളി, വി.സി. മാത്യു, ജോമോന്‍ ഫിലിപ്പോസ്, ഗിരീഷ് കൊരണ്ടിത്താനം എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച സത്യഗ്രഹ വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സമരം നടത്തും. ജില്ല പ്രസിഡന്റ് ഹസീന ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. KTL CHR 6 K Rail മാടപ്പള്ളിയിലെ സമരപ്പന്തലില്‍ സമരസമിതി മരിയന്‍ ലെയ്ന്‍ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം രക്ഷാധികാരി മിനി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.