കോട്ടയം: ഏറ്റുമാനൂർ 101 കവല എം.സി.എച്ച് കോളനിക്ക് സമീപം തീപിടിത്തം. ഞായറാഴ്ച രാത്രി 8.50ഓടെയായിരുന്നു സംഭവം. റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതിൽനിന്ന് തീ സമീപത്തെ റബർ തോട്ടത്തിലേക്ക് പടരുകയായിരുന്നു. നാട്ടുകാർ ഉടൻ തീയണച്ചു. `````````````````` കവണാറ്റിൻകരയിൽ അപകടം; രണ്ടുപേർക്ക് പരിക്ക് കുമരകം: കവണാറ്റിൻകര ബാങ്ക് പടി പാലത്തിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി എട്ടോടെയാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ അപകടങ്ങൾ നടന്നത്. ഓട്ടോ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചായിരുന്നു ആദ്യ അപകടം. ഡ്രൈവറുടെ തലക്ക് പരിക്കേൽക്കുകയും ഒട്ടോയുടെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. ഓട്ടോ ഡ്രൈവർ വെച്ചൂർ സ്വദേശി മൺസൂറിനാണ് പരിക്കേറ്റത്. ഇതിനു തൊട്ടുപിന്നാലെയായിരുന്നു അടുത്ത അപകടം. പാലത്തിന്‍റെ വശത്തുള്ള ഇടവഴിയിലേക്ക് പ്രവേശിക്കുകയായിരുന്നു സ്‌കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മകനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത പള്ളിച്ചിറ എസ്.എച്ച്.ആശുപത്രി നഴ്‌സായ അജിതക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.