തൊടുപുഴ: സുഹൃത്തിനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 30,000 രൂപ പിഴയും. ഉപ്പുതറ ചീന്തലാർ പുതുവയൽ തെക്കേപ്പറമ്പിൽ റോയിച്ചൻ (35) കൊല്ലപ്പെട്ട കേസിൽ അയൽവാസി ചീന്തലാർ കണ്ണയ്ക്കൽ വീട്ടിൽ റെജിയെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2006 മേയ് 20നാണ് കേസിനാസ്പദമായ സംഭവം. റെജിയുടെ ഭാര്യയോട് റോയിച്ചൻ മോശമായി പെരുമാറിയതിനെത്തുടർന്ന് കോടാലിക്ക് തലക്ക് അടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.