കാറിടിച്ച് രണ്ട്​ വാഹനം തകര്‍ന്നു

കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ വാഹനാപകടം. കാറിടിച്ച് രണ്ടുവാഹനം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച വൈകീട്ട്​ 7.45 നായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തുനിന്ന്​ എത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ ബജിക്കടക്ക്​ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും പെട്ടിഓട്ടോ ഭാഗികമായും തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.