ഫിത്വ്​ർ സകാത് സംഭരണവും വിതരണവും

ചങ്ങനാശ്ശേരി: ഇസ്​ലാമിക് കൾചറൽ ഓർഗനൈസേഷ​ന്‍റെ നേതൃത്വത്തിൽ (ഐ.സി.ഒ) നടത്തി. പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ബഷീർ ഉദ്​ഘാടനം ചെയ്തു. 46ാമത്തെ വർഷം നടക്കുന്ന പൊതുവിതരണ സംവിധാനമാണിത്. കൺവീനർ ബഷീർ പറക്കവെട്ടി ആദ്യകിറ്റ് ഏറ്റുവാങ്ങി. ഐ.സി.ഒ പ്രസിഡന്‍റ്​ പി.എ. ഹനീസ് അധ്യക്ഷത വഹിച്ചു. വാഴപ്പള്ളി പഞ്ചായത്തംഗവും സംഗമം അയൽക്കൂട്ടായ്മ അംഗവുമായ സാന്ദ്ര നോർമൽ, പി.എ. നൗഷാദ്, ഷാക്കിർ ഹുസൈൻ, ഷാജഹാൻ യൂനുസ് എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലായി ആയിരത്തി ഇരുനൂറോളം കുടുംബങ്ങളിൽ പെരുന്നാൾ നമസ്കാരത്തിനുമുമ്പ്​ പെരുന്നാൾ കിറ്റുകൾ എത്തിച്ചു. KTL CHR 4 Sa Kath ഇസ്‌ലാമിക് കൾചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫിത്വ്​ർ സകാത്​ പൊതുവിതരണ സംവിധാനം പുതൂർ പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ബഷീർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.