തൊടുപുഴ: അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ഏഴുവർഷം കഠിന തടവും 10,000 രൂപ പിഴയും. ഏലപ്പാറ ഗ്ലെൻമേരി പുത്തൻപറമ്പിൽ ജേക്കബ്, മകൻ പ്രിൻസ് എന്നിവരെയാണ് തൊടുപുഴ തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസംകൂടി കഠിന തടവ് അനുഭവിക്കണം. 2014 ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിലെ തൊഴിലാളി ശേഖറിനെ ആക്രമിച്ച കേസിലാണ് ശിക്ഷ. മുൻ വൈരാഗ്യത്തെത്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഭാര്യയുടെ സാന്നിധ്യത്തിൽ ശേഖറിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് കമ്പിവടികൊണ്ട് തലക്കടിച്ച ശേഷം റോഡിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. ക്രൂരമായ മർദനത്തിൽ ശേഖറിന്‍റെ തലക്കും കാലിനും മുഖത്തും സാരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് വിധേയനായ ശേഖറിന്‍റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ ദൃക്സാക്ഷിയായ ശേഖറിന്‍റെ ഭാര്യ മേരിയുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യത്തെളിവുകളുമാണ് കേസിൽ നിർണായകമായത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.