വ്യാപാരഭവന്‍ ഉദ്ഘാടനം

കങ്ങഴ: വ്യാപാരി വ്യവസായി ഏകോപന സമിതി കങ്ങഴ യൂനിറ്റ് പണികഴിച്ച വ്യാപാരഭവന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച രണ്ടിന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര നിർവഹിക്കും. പൊതുസമ്മേളനം ചീഫ് വിപ്പ് എന്‍. ജയരാജും ഓഡിറ്റോറിയം കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്റ് എം.കെ. തോമസ്​കുട്ടിയും ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിക്കും. പത്തനാട് ക്ഷേത്ര മൈതാനിയില്‍നിന്ന്​ ഘോഷയാത്രയും കുടുംബസംഗമവും കലാസന്ധ്യയും നടക്കും. വാർത്തസമ്മേളനത്തില്‍ ഗിരീഷ് കോനാട്ട്, അബ്ദുൽകരീം പുളിക്കല്‍, സ്‌കറിയാക്കുട്ടി വയലാപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.