കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണന മേളയിലെ ആയുഷ് ഹോമിയോപ്പതി വകുപ്പ് സ്റ്റാളിൽ ചികിത്സക്ക് ഡോക്ടറെ കാണാം. രാവിലെ 9.30 മുതൽ വൈകീട്ട് 8.30 വരെ സ്റ്റാളിലെത്തുന്നവർക്ക് ചികിത്സ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകും. കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ ലഹരി വിമോചന പദ്ധതി, വന്ധ്യത ചികിത്സപദ്ധതി തുടങ്ങിയവയെക്കുറിച്ചും ജീവിതശൈലീ രോഗ നിവാരണം, നിയന്ത്രണം എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.