മേയ് ദിനാഘോഷം

ഏറ്റുമാനൂര്‍: സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച മുതിർന്ന സി.പി.എം നേതാവ്​ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന്​ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച മേയ്ദിന റാലി ഏറ്റുമാനൂര്‍ ടൗണ്‍ ചുറ്റി പേരൂര്‍ കവലയിലെ സമ്മേളന നഗറില്‍ സമാപിച്ചു. സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ മേയ്ദിന സന്ദേശം നല്‍കി. പൊതുമേഖലയെ വിറ്റുതുലക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഹരിക്കുട്ടന്‍ പ്രതിജ്ഞ ചൊല്ലി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം സി.ജെ. ജോസഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എന്‍. വേണുഗോപാല്‍, ഇ.എസ്. ബിജു, എം.എസ്. സാനു, ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, ഏരിയ പ്രസിഡന്‍റ്​ എം.എസ്. സലിംകുമാര്‍ എന്നിവര്‍ സംസാരിച്ചു. KTL MAY DAY RALLY സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.