ഓട്ടോ തൊഴിലാളികൾക്ക് വാട്ടർ ബോട്ടിലുകൾ നൽകി

വൈക്കം: 'പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക, പ്രകൃതിയെ സംരക്ഷിക്കുക' എന്ന സന്ദേശം നൽകി ടൗണിലെ 200ൽപരം ഓട്ടോ തൊഴിലാളികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി വാട്സ്ആപ് കൂട്ടായ്മ. എമർജിങ് വൈക്കത്തുകാർ ഗ്രൂപ്പിന്‍റെ ഏഴാം വാർഷികത്തോടനുബന്ധിച്ചാണ്​ പരിപാടി സംഘടിപ്പിച്ചത്​. വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ സി.പി. ജയരാജ്, വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. എം.പി. മുരളീധരൻ, വൈക്കം നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി, കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, കോമഡി താരം വൈക്കം ഭാസി, എമർജിങ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.