പൊൻകുന്നം: കോവിഡ് മൂലം മുടങ്ങിപ്പോയ പകൽ കഥകളിക്ക് പുനർജീവനൊരുക്കി കഥകളിപ്രേമികൾ. ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്‍റെ പകലരങ്ങാണ് രണ്ടുവർഷത്തിനുശേഷം വീണ്ടുമൊരുങ്ങുന്നത്. 23ന് പത്താമുദയ ഉത്സവത്തിന് 1.30ന് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രാങ്കണത്തിൽ നളചരിതം ഒന്നാംദിവസം മേജർസെറ്റ് കഥകളിയാണ് നടത്തുന്നത്. കുടമാളൂർ നാട്യമണ്ഡലമാണ് ചമയം ഒരുക്കുന്നത്. പീശപ്പള്ളി രാജീവൻ, കലാരംഗം ആനിക്കാട് കണ്ണൻ, മയ്യനാട് രാജീവൻ നമ്പൂതിരി, കലാമണ്ഡലം അനിൽകുമാർ, ഗൗരി എസ്.നായർ, ആനിക്കാട് വിഷ്ണു മുരളീധരൻ എന്നിവർ വേഷമിടും. മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.