പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്‍റെ 2020-21 ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച എൽ.ഇ.ഡി മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു. കളമ്പുകാട്ട് കവല, ഒന്നാം മൈൽ, അട്ടിക്കൽ, പഴയചന്ത എന്നിവടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. 2,20,719 ഇതിനായി രൂപ ചെലവഴിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സി.ആർ. ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംഗങ്ങളായ കെ.എ. എബ്രഹാം, ഷാക്കി സജീവ്, ടി.എസ്. ബാബുരാജ്, മാത്തുക്കുട്ടി പൂവത്താനിൽ എന്നിവർ പങ്കെടുത്തു. KTL VZR 3 Chief Wip ചിത്രവിവരണം പൊൻകുന്നം പഴയചന്തയിൽ എൽ.ഇ.ഡി മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.